Latest News :
Home » , , » മൊഗ്രാല്‍ പുത്തൂരില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

മൊഗ്രാല്‍ പുത്തൂരില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Thursday, 18 May 2017 | 17:35


കാസര്‍കോട്: ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശിയും ചൗക്കി മജലില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ്(30) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. കുമ്പള ടൗണിലെ രാത്രികാല ഓട്ടോ ഡ്രൈവറായ റഫീഖ് ജോലി കഴിഞ്ഞ് ചൗക്കി മജലിലെ വീട്ടിലേക്ക് വരുമ്പോള്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. റഫീഖ് ഓടിച്ച കെ എല്‍ 14 എസ് 2550 നമ്പര്‍ ഓട്ടോ ടി എന്‍ 882301 ടാങ്കര്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. അപകടം വരുത്തിയ ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് മേലപ്പെട്ടിയിലെ പളനി സ്വാമിയെ കാസര്‍കോട് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു.

കുമ്പള കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍ കുഞ്ഞ് ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: റാഹില്‍, റിയാല്‍, റിസ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved