Latest News :
Home » » ആര്‍.ടി.ഒയുടെ വാഹന പരിശോധനക്കിടയില്‍ സ്‌കൂട്ടറില്‍ ബൊലേറൊ ജീപ്പിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

ആര്‍.ടി.ഒയുടെ വാഹന പരിശോധനക്കിടയില്‍ സ്‌കൂട്ടറില്‍ ബൊലേറൊ ജീപ്പിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 3 May 2017 | 19:53

കാസര്‍കോട്: ആര്‍.ടി.ഒ അധികൃതര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട സ്‌കൂട്ടര്‍ റോഡില്‍ തിരിക്കുന്നതിനിടയില്‍ പിന്നാലെ വന്ന പബ്ലിക് സര്‍വ്വന്റ്‌സിന്റെ ബൊലേറൊ ജീപ്പിടിച്ച് യുവതിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് വിദ്യാനഗര്‍ ബി.സി റോഡിലെ നഴ്‌സറിക്ക് മുന്നിലാണ് അപകടം നടന്നത്. റോഡരികില്‍ ആര്‍.ടി.ഒ ജീപ്പ് നിര്‍ത്തി അതുവഴി പോകുന്ന വാഹനങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കാസര്‍കോട് ഭാഗത്ത് നിന്ന് ഒരു സ്‌കൂട്ടര്‍ എത്തിയത്. ആര്‍.ടി.ഒയുടെ ഡ്രൈവര്‍ പെട്ടെന്ന് റോഡില്‍ ചാടിവീണ് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വെപ്രാളപ്പെട്ട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പെട്ട സ്‌കൂട്ടര്‍ മാറ്റുന്നത് ആദ്യം നാട്ടുകാര്‍ തടഞ്ഞു. ആര്‍.ടി.ഒ അധികൃതരുടെ അശ്രദ്ധകൊണ്ടാണ് അപകടം സംഭവിച്ചതെന്നും ജനങ്ങളുടെ ജീവന്‍ അപകടത്തില്‍പെടുത്തുന്ന വാഹന പരിശോധന പാടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved