Latest News :
Home » , , » കാഞ്ഞങ്ങാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്ട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

Written By Muhimmath News on Saturday, 6 May 2017 | 13:30


കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 
രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

 ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഇരിട്ടി പടിയൂര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. കൊല്ലൂര്‍ ദര്‍ശനം കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. 

തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഒരാള്‍ മരിച്ചത്. രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved