Latest News :
Home » , , , » തീര്‍ഥാടകസംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ ഏഴംഗ കുടുംബം മരിച്ചു

തീര്‍ഥാടകസംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ ഏഴംഗ കുടുംബം മരിച്ചു

Written By Muhimmath News on Saturday, 13 May 2017 | 11:05

കാസര്‍കോട്: തമിഴ്‌നാട്ടിലെ കരൂരില്‍ സ്‌കോര്‍പിയോ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് പെര്‍മുദെ മണ്ടേക്കാപ്പ് സ്വദേശികളായ ഏഴുപേര്‍ തല്‍ക്ഷണം മരിച്ചു. പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ നാലു പേര്‍ക്കു സാരമായി പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് അപകടം.

മണ്ടേക്കാപ്പിലെ ഹെറാള്‍ഡ് മൊന്തേരോ (50), ഭാര്യ പ്രസില്ല (47), മകന്‍ രോഹിത്(22), സഹോദരന്‍ സത്രിന്‍ മൊന്തേരോ (37), മകള്‍ ഷാരോണ്‍ (5), മറ്റൊരു സഹോദരന്‍ ആല്‍വിന്‍ മൊന്തേരോ (32), ഭാര്യ പ്രീമ (25) എന്നിവരാണ് മരണപ്പെട്ടത്. ഹൊറാള്‍ഡിന്റെ മകന്‍ റോഷന്‍ (22), സത്രിന്റെ ഭാര്യ ജേഷ്മ (26), മകള്‍ ശാന്‍വി (ഒന്ന്), ഹെറാള്‍ഡിന്റെ മറ്റൊരു സഹോദരന്‍ ഡെല്‍സിലിന്റെ ഭാര്യ റീമ (32) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ പരിക്ക് ഗുരുതരമായതിനാല്‍ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

വേളാങ്കണ്ണി വ്യാകുലമാതാ ദേവാലയത്തില്‍ ദര്‍ശനം നടത്തി വരികയായിരുന്നു ഹെറാള്‍ഡും ബന്ധുക്കളും. ഹെറാള്‍ഡും കുടുംബവും മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ സ്ഥിര താമസമാണ്. സഹോദരന്റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് ഇയാളും കുടുംബവും മണ്ടേക്കാപ്പില്‍ എത്തിയത്. കല്യാണത്തിനു ശേഷം രണ്ടു ദിവസം മുമ്പാണ് കുടുംബം വേളാങ്കണ്ണിയിലേയ്ക്ക് യാത്ര പോയത്.

മണലുമായി അമിതവേഗതയിലെത്തിയ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved