Latest News :
Home » » മെഡിക്കല്‍ ഷോപ്പില്‍ മദ്യവില്‍പ്പന; ഉടമ അറസ്റ്റില്‍

മെഡിക്കല്‍ ഷോപ്പില്‍ മദ്യവില്‍പ്പന; ഉടമ അറസ്റ്റില്‍

Written By Muhimmath News on Tuesday, 9 May 2017 | 12:37

കാസര്‍കോട്: മരുന്നിന് പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും മദ്യം വിതരണം ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ ഷോപ്പുടമയെ കുമ്പള എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 

ബന്തിയോട്ടെ ബെസ്റ്റ് മെഡിക്കല്‍ ഷോപ്പുടമ സൂരംബയലിലെ ഉദയകുമാര്‍ (32) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ഷോപ്പില്‍ നിന്നും 50 പായ്ക്കറ്റ് വിദേശ മദ്യമാണ് പിടികൂടിയത്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജെ റോബിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വേഷം മാറിയെത്തിയ എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം വി സുജിത്ത്, കെ വി പ്രജിത്ത് കുമാര്‍, െ്രെഡവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം വി സുജിത്ത്, കെ വി പ്രജിത്ത് കുമാര്‍, െ്രെഡവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അതേസമയം മെഡിക്കല്‍ ഷോപ്പ് ഉടമയോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന മറ്റൊരാളെ ചോദ്യം ചെയ്ത ശേഷം സംഭവത്തില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. അറസ്റ്റിലായ ഉദയകുമാര്‍ മെഡിക്കല്‍ ഷോപ്പ് ലീസിനെടുത്ത് നടത്തിവരികയായിരുന്നുവെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved