Latest News :
Home » , » കോട്ടക്കുന്നില്‍ അസ്മാഉല്‍ ഹുസ്‌ന ദുആ മജ്‌ലിസും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയും 5ന്

കോട്ടക്കുന്നില്‍ അസ്മാഉല്‍ ഹുസ്‌ന ദുആ മജ്‌ലിസും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയും 5ന്

Written By Muhimmath News on Thursday, 4 May 2017 | 17:38

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് സയ്യിദ് താഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റ്റര്‍ സംഘടിപ്പിക്കുന്ന മാസാന്ത അസ്മാഉല്‍ ഹുസ്‌ന ദുആ മജ് ലിസും മഹ്‌ളറത്തുല്‍ ബദ്രിയ്യയും മര്‍ഹൂം സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയും 2017 മെയ് 5 വെള്ളി വൈകുന്നേരം 7 മണി മുതല്‍ മര്‍കസുല്‍ മൈമന്‍ കാമ്പസ് ഓഡിറ്റോറിയത്തില്‍ നടക്കും. സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ മുദരിസ് അബദുസ്സലാം സഅദി ബദ്രിയ്യ നഗര്‍ ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഹാജി.എന്‍.എം ഉസ്മാന്‍ മുസ്ല്യാര്‍ അസ്മാഉല്‍ ഹുസ്‌നയ്ക്കും സയ്യിദ് ശറഫുദ്ദീന്‍ അഹ്‌സനി മുട്ടത്തൊടി ദുആ മജ് ലിസിനും നേതൃത്വം നല്‍കുംം അബ്ദുര്‍ റസാഖ് സഖാഫി കെ.കെ, ഔഫു ഹാജി, അബ്ദുല്ല മുസ്ല്യാര്‍, ഷഫീഖ് സഅദി, ഔഫു ദേശാംകുളം, സ്വാലിഹ് ജൗഹരി, അഷ്‌റഫ് ഹാജി പരപ്പാടി സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved