Latest News :
Home » » യുവാവിനെ മര്‍ദ്ദിച്ചു; ബൈക്ക് തകര്‍ത്തു

യുവാവിനെ മര്‍ദ്ദിച്ചു; ബൈക്ക് തകര്‍ത്തു

Written By Muhimmath News on Tuesday, 30 May 2017 | 13:20

ബന്തിയോട്: ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായും ബൈക്ക് തകര്‍ത്തതായും പരാതി. പച്ചമ്പളയിലെ അബൂബക്കറി (37)നാണ് മര്‍ദ്ദനമേറ്റത്. 

തിങ്കളാഴ്ച കുബണൂരില്‍ വെച്ച് ആറംഗ സംഘം അക്രമിക്കുകയായിരുന്നുവെന്ന് അബൂബക്കര്‍ പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ അബൂബക്കര്‍ കുമ്പളയിലെ ആസ്പത്രിയില്‍ ചികിത്സ തേടി. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved