Latest News :
Home » , » ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ റമസാന്‍ മുന്നൊരുക്കത്തിന് ബുധനാഴ്ച തുടക്കമാകും

ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ റമസാന്‍ മുന്നൊരുക്കത്തിന് ബുധനാഴ്ച തുടക്കമാകും

Written By Muhimmath News on Tuesday, 16 May 2017 | 20:01

ബദിയടുക്ക: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ബദിയടുക്ക ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍ ഒരുങ്ങി. റമസാന്‍ മുന്നൊരുക്കത്തിന് 17ന് ബുധനാഴ്ച തുടക്കമാവും. വൈകുന്നേരം 7 മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ സ്ഥാപന പ്രസിഡന്റ് സയ്യിദ് യു.പി.അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്‌രി അര്‍ളടുക്ക അധ്യക്ഷനാവും. ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. അലവിക്കുട്ടി സഖാഫി പൊട്ടിക്കല്ല് മുഖ്യ പ്രഭാഷണം നടത്തും.

18ന് വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം ജലാലിയ്യ റാത്തീബ് നടക്കും. രാത്രി 8 മണിക്ക് നടക്കുന്ന ജല്‍സത്തുല്‍ ബദ്‌രിയ്യ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. അബൂ ത്വയ്യിബ് അബ്ദുല്ല അഹ്‌സനി മണ്ണാര്‍ക്കാട് മുഖ്യ പ്രഭാഷണം നടത്തും. ജി.എസ്.അബ്ദുല്‍ ഖാദിര്‍ സഅദി, എം.പി.അബ്ദുല്ല ഫൈസി നെക്രാജെ, ഇബ്‌റാഹീം സഖാഫി കര്‍ന്നൂര്‍, ബഷീര്‍ സഖാഫി കൊല്യം, നൗഷാദ് അഹ്‌സനി മാവൂര്‍, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, എ.കെ.സഖാഫി കന്യാന, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, നാസിര്‍ ബാഹസനി ജാല്‍സൂര്‍, ഹമീദ് ഹാജി ചെടേക്കാല്‍, കെ.എച്.അബ്ദുല്ല മാസ്റ്റര്‍, ഉമര്‍ അന്നടുക്കം സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved