Latest News :
Home » , » ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചു

ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചു

Written By Muhimmath News on Wednesday, 17 May 2017 | 20:19


തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ക്യാബിനറ്റ് റാങ്കോടെയാണ് ബാലകൃഷ്ണപിള്ളയെ നിയമിച്ചിരിക്കുന്നത്. നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും പിള്ള ഈ സ്ഥാനം വഹിച്ചിരുന്നു. തന്നാല്‍ കഴിയുന്ന വിധം മികച്ച പ്രവര്‍ത്തനം നടത്തുമെന്ന് ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

നേരത്തെ യുഡിഎഫ് ഭരണകാലത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവി നല്‍കിയതിനെതിരെ വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved