Latest News :
Home » » കശാപ്പ് നിരോധനം: ഉത്തരവ് കീറി ചവറ്റുകൊട്ടയിലെറിയണമെന്ന് എ.കെ ആന്റണി

കശാപ്പ് നിരോധനം: ഉത്തരവ് കീറി ചവറ്റുകൊട്ടയിലെറിയണമെന്ന് എ.കെ ആന്റണി

Written By Muhimmath News on Saturday, 27 May 2017 | 16:12


തിരുവന്തപുരം: കശാപ്പ് നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വലിച്ച് കീറി ചവറ്റുകൊട്ടയിലെറിയണമെന്ന് കോണ്‍ഗ്രസ് എ.ഐ.സി.സി അംഗം എ.കെ ആന്റണി. ആര്‍.എസ്.എസ് അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

മോദിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ പടിയാണ് സോണിയയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. സംസ്ഥാന തലത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ജനതാല്‍പര്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും ആന്റണി പറഞ്ഞു. എല്ലാ നിയമങ്ങളും ലംഘിച്ചാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved