Latest News :
Home » , » കന്നുകാലി വില്‍പന നിരോധനം: മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കന്നുകാലി വില്‍പന നിരോധനം: മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

Written By Muhimmath News on Friday, 26 May 2017 | 18:52


കാസര്‍കോട്: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ആഹാരത്തിനായി കന്നുകാലികളെ വളര്‍ത്തുന്നതും, വില്‍ക്കുന്നതും, അറവ് ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തുക വഴി മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്രത്തെയാണ് ഹനിച്ചിരിക്കുന്നത്.

പ്രകടനത്തിന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ ട്രഷറര്‍ എ.അബ്ദുള്‍ റഹ്മാന്‍, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഭാരവാഹികളായ സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, അബ്ദുള്‍ റഹ്മാന്‍ ഹാജി പട്ട്‌ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ബി.കെ അബ്ദുസമദ്, വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ബദ്‌റുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, അലി തുപ്പക്കല്‍, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, മുത്തലിബ് പാറക്കെട്ട്, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ടി.ഇ മുക്താര്‍, ഹമീദ് പൊസോളിഗെ, നൂറുദ്ധീന്‍ ബെളിഞ്ച, ജലീല്‍ എരുതുംകടവ്, റഷീദ് തുരുത്തി, അബ്ബാസ് മലബാര്‍, ഹബീബ് കൊറക്കോട്, മുഹമ്മദ് ഗസ്സാലി, സഅദ് ബാങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved