Latest News :
Home » , » ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിന്‍: സംഘാടക സമിതിയായി, പത്തിന കര്‍മ്മ പദ്ധതികള്‍

ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിന്‍: സംഘാടക സമിതിയായി, പത്തിന കര്‍മ്മ പദ്ധതികള്‍

Written By Muhimmath News on Wednesday, 24 May 2017 | 18:55

ബായാര്‍: മുജമ്മഉ സ്സഖാഫത്തി സ്സുന്നിയ്യയില്‍ വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ നടക്കുന്ന റമളാന്‍ കാമ്പയിനിന്റെ വിപുലമായ സംഘാടക സമിതി നിലവില്‍ വന്നു. കാമ്പയിനിന്റെ ഭാഗമായി പത്തിന കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി. സമൂഹ നോമ്പുതുറ, സ്വലാത്ത് മജ്‌ലിസ്, പ്രാര്‍ത്ഥനാ സമ്മേളനം, ബദ്ര്‍ സ്മൃതി, ഗൃഹ സന്ദര്‍ശനം, ഇഅ്ത്തികാഫ് ജല്‍സ, റമളാന്‍കിറ്റ് വിതരണം, സാന്ത്വന പ്രവര്‍ത്തനം, ആത്മീയ സംഗമം, പ്രഭാഷണം തുടങ്ങിയവ കാമ്പയിനിന്റെ ഭാഗമായി നടക്കും.കണ്‍വെന്‍ഷന്‍ ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി യുടെ അദ്ധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉല്‍ഘാടനം ചെയ്തു.

സംഘാടക സമിതി ഭാരവാഹികള്‍ ഉപദേശക സമിതി- അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി, അസ്സയ്യിദ് അബ്ദുല്ല തങ്ങള്‍ പൈവളികെ , അസ്സയ്യിദ് യൂ പി എസ് തങ്ങള്‍ അര്‍ളടുക്ക, ശൈഖുനാ അലികുഞ്ഞി ഉസ്താദ് ശിറിയ, ശൈഖുനാ അബ്ബാസ് ഉസ്താദ് മഞ്ഞനാടി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍. സ്വാഗത സംഗം ചെയര്‍മാന്‍ - ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, വൈ. ചെയര്‍മാന്‍ - അസ്സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അസ്സയ്യിദ് മുഹ്‌സിന്‍ സയ്ദലവിക്കോയ അല്‍ ബുഖാരി, അസ്സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍, അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്രാഹിം ഫൈസി കന്യാന, കൊല്ലംബാടി അബ്ദുല്‍ ഖാദര്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മുക്രി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, അബൂബക്കര്‍ ഫൈസി പെറുവായി, മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇബ്രാഹിം ദാരിമി ഗുണാജെ, കുഞ്ഞഹ്മദ് ഹാജി പള്ളിക്കര, അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഹക്കീം മദനി കറോപ്പാടി, അശ്രഫ് സഅദി മല്ലൂര്‍, ബാപ്പിഞ്ഞി ചേവാര്‍, ഇബ്രാഹിം സഅദി ബായാര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പദവ്, മുഹമ്മദ് ഹാജി ഇര്‍ഷാദ്. ഇബ്രാഹിം മുസ്‌ലിയാര്‍ കറോപാടി, അബ്ദുല്‍ ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദലി അഹ്‌സനി മൂസോടി, അബൂബക്കര്‍ സഅദി, യഅ്ക്കൂബ് നഈമി അല്‍ അഫ്‌ളലി, ഹക്കീം ഹാജി കളനാട്.

ജനറല്‍ കണ്‍വീനര്‍ - അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍. ജോയിന്റ് കണ്‍വീനര്‍മാര്‍ - അസ്സയ്യിദ് ബദ്രുദ്ധീന്‍ തങ്ങള്‍ ചിപ്പാര്‍, അസ്സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി , അബ്ദുല്‍ അസീസ് സഖാഫി സൂര്യ, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ശാഫി സഅദി ശിറിയ, അബ്ദുല്‍ റസ്സാഖ് മദനി, അബ്ദുല്‍ റഹ്മാന്‍ ഹാജി ബായാര്‍, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, ആദം ആവളം, സിദ്ധീഖ് മൊണ്ടുഗോളി, അബ്ബാസ് മംഗലാപുരം, അബ്ദുല്‍ ലത്വീഫ് ബനാന, സൂഫി മദനി കന്തല്‍, യൂസുഫ് സഖാഫി കനിയാല, മുസ്ഥഫ കയര്‍ക്കട്ട, മുഹമ്മദ് എം പി, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, അബ്ദുല്‍ കെരീം ദര്‍ബാര്‍ക്കട്ട, അശ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ സകലേശ്പുറം, സാദിഖ് ആവളം, അബ്ദുല്‍ കെരീം മുന്നൂര്‍, ബഹാവുദ്ധീന്‍ ചിപ്പാര്‍, ഇസ്മായില്‍ പെറുവായി, ഉമര്‍ മദനി കനിയാല, ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുല്ല എം എ, അബ്ദുറസ്സാഖ് ജാറം, ഹാഫിസ് ബഷീര്‍ ഹിമമി, റഷീദ് സഅദി പൂങ്ങോട്, അബ്ദുല്‍ റഹ്മാന്‍ സഅദി. ട്രഷറര്‍ - സിദ്ധീഖ് ഹാജി മംഗലാപുരം. ഓഫീസ് സെക്രട്ടറി - ഇബ്രാഹിം മാസ്റ്റര്‍ പൈവളികെ, ഫൈസല്‍ ആവളം എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കി. സിദ്ധീഖ് സഖാഫി ആവളം സ്വാഗതവും അബ്ദുല്‍ റസ്സാഖ് മദനി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved