Latest News :
Home » , , » ബായാര്‍ സ്വലാത്ത് 19ന് വെള്ളിയാഴ്ച

ബായാര്‍ സ്വലാത്ത് 19ന് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 17 May 2017 | 18:47

ബായാര്‍: പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച മഗ്രിബ് നമസ്‌ക്കാരാനന്തരം നടക്കും. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉല്‍ബോധന പ്രഭാഷണം നടത്തും.

ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് സഖാഫി ബായാര്‍, സിദ്ധീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, സ്വാദിഖ് ആവളം, മുഹമ്മദ് എം പി, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുല്‍ റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved