Latest News :
Home » , , , » ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടികൊന്നു; കണ്ണൂരില്‍ ശനിയാഴ്ച ഹര്‍ത്താല്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടികൊന്നു; കണ്ണൂരില്‍ ശനിയാഴ്ച ഹര്‍ത്താല്‍

Written By Muhimmath News on Friday, 12 May 2017 | 19:41



കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ശനിയാഴ്ച ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കണ്ണൂര്‍ കക്കംപാറ സ്വദേശിയായ ചുരക്കാട് ബിജുവാണ് കൊല്ലപ്പെട്ടത്. കക്കംപാറയിലെ ആര്‍എസ്എസ് കാര്യവാഹക് ആണ് ബിജു. പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ബിജു.

ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് ഒരു വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു. പഴയങ്ങാടി പാലക്കോട് പാലത്തിന് സമീപം വെച്ചാണ് കൊല. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കക്കംപാറയിലും പരിസരത്തും വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved