Latest News :
Home » » കണ്ണൂര്‍ കൊലപാതകം: അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം

കണ്ണൂര്‍ കൊലപാതകം: അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം

Written By Muhimmath News on Saturday, 13 May 2017 | 20:32

തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയും മുഖ്യമന്ത്രിക്ക് കൈമാറി.

കണ്ണൂര്‍ വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാവിലെ രാജ്ഭവനില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗവര്‍ണ്ണറുടെ ഇടപെടല്‍.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ണൂരില്‍ അക്രമം വര്‍ധിച്ചു വരികയാണെന്നും സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved