Latest News :
Home » , » പിണറായിയെ പേടിയെങ്കില്‍ സ്ഥാനമൊഴിയണമെന്ന് ഗവര്‍ണറോട് ബി.ജെ.പി

പിണറായിയെ പേടിയെങ്കില്‍ സ്ഥാനമൊഴിയണമെന്ന് ഗവര്‍ണറോട് ബി.ജെ.പി

Written By Muhimmath News on Sunday, 14 May 2017 | 14:40



തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് സദാശിവം ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പദവിയോട് ഗവര്‍ണര്‍ മര്യാദ കാണിക്കണം. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പയ്യന്നൂര്‍ കൊലപാതക വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ തയാറാവണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.

ആര്‍.എസ്.എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, നിവേദനം മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കൈമാറി. ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ബി.ജെ.പി നല്‍കിയ പരാതി കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്നാണ് എം.ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചത്. ഗവര്‍ണര്‍ക്ക് കൈകൊള്ളാന്‍ എത്രയോ നടപടികളുണ്ട് അത് കൈകൊള്ളാന്‍ കഴിയുമോ എന്നാണ് ചോദ്യമെന്നും രമേശ് വ്യക്തമാക്കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved