Latest News :
Home » , » വനിതകളടക്കം നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് ബിജെപി നേതാവ്

വനിതകളടക്കം നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് ബിജെപി നേതാവ്

Written By Muhimmath News on Wednesday, 3 May 2017 | 21:15



ബംഗളൂരു: വനിതകളടക്കം നിരവധി എംഎല്‍എമാരും കൗണ്‍സിലര്‍മാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് കര്‍ണാടക ബിജെപി നിയമസഭാംഗം. എംഎല്‍സി മഹാന്ദേഷ് കവാതാഗിമത്താണ് വാട്‌സ്ആപ്പ് കുരുക്കില്‍ അകപ്പെട്ടത്. ഇയാള്‍ അമ്പതിലേറെ അശ്ലീല ചിത്രങ്ങളാണ് ഈ ഗ്രൂപ്പിലേക്ക് അയച്ചിരിക്കുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇയാള്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് മഹാന്ദേഷ് വാര്‍ത്തകളും അറിയിപ്പുകളും നല്‍കുന്നതിന് രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചത്. ചിത്രങ്ങള്‍കണ്ട് അമ്പരന്ന നിരവധി അംഗങ്ങള്‍ ഈ ഗ്രൂപ്പില്‍നിന്നും ഒഴിവായി. മറ്റുപലരും സംഭവത്തെ ഗ്രൂപ്പില്‍ അപലപിക്കുകയും ഇഷ്ടക്കേട് വ്യക്തമാക്കുകയും ചെയ്തു. ഒടുവില്‍ ഗ്രൂപ്പ് അഡ്മിന്‍ എംഎല്‍സി മഹാന്ദേഷിനെ ഗ്രൂപ്പില്‍നിന്നും പുറത്താക്കി. 2012 ല്‍ മൂന്ന് മന്ത്രിമാര്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടത് വിവാദമായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved