Latest News :
Home » , , , » വാനാെ്രെക സൈബര്‍ ആക്രമണം; മുന്നറിയിപ്പുമായി സൈബര്‍ പോലീസ്

വാനാെ്രെക സൈബര്‍ ആക്രമണം; മുന്നറിയിപ്പുമായി സൈബര്‍ പോലീസ്

Written By Muhimmath News on Tuesday, 16 May 2017 | 11:37

കണ്ണൂര്‍: കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കനത്ത നഷ്ടം വരുമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. മെയിലില്‍ വരുന്ന അപരിചിത സന്ദേശങ്ങള്‍ തുറക്കുകയോ പരിശോധിക്കുകയോ ചെയ്യരുത്. ഇത്തരം സന്ദേശങ്ങളില്‍ അപകടം പതിയിരിക്കുന്നു.

കമ്പ്യൂട്ടറില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസുകളാകാം പലതും. വാനാെ്രെകയില്‍ സംഭവിച്ചതുപോലെ ഉപഭോക്താവിന്റെ കമ്പ്യൂട്ടര്‍ ബന്ദിയാക്കുകയും ആകാം. ആക്രമി ആവശ്യപ്പെടുന്ന പണം നല്‍കേണ്ടിവരും. വിലപ്പെട്ട വിവരം രക്ഷിച്ചെടുക്കാന്‍ ഇതല്ലാതെ വഴിയില്ലെന്നും വരാം. ബിറ്റ്‌കോയിന്‍ (ഡിജിറ്റല്‍ നാണയം)ആയിട്ടാവും പണം നല്‍കാന്‍ ആവശ്യപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസിനെ വിവരം അറിയിക്കണം. ഇതുമായി കൂടുതല്‍ ബന്ധപ്പെടലുകള്‍ നടത്തുന്നത് അപകടം വരുത്തിവെക്കും.

സോഫ്റ്റ്‌വെയര്‍ അപ്പ്‌ഡേറ്റ് ചെയ്യുന്നതും പ്രധാനമാണ്. കാലാവധി കഴിഞ്ഞ സോഫ്റ്റ്‌വേര്‍ ഉപയോഗിക്കരുത്. കൃത്യമായ സോഫ്റ്റ്‌വേറിന് ഒരു പരിധിവരെ ചെറുത്തൂനില്‍ക്കാന്‍ കഴിയുമത്രെ. ആന്റി വൈറസും കൃത്യമായി ഉണ്ടാകണം. ഇതെല്ലാമുണ്ടെങ്കിലും അക്രമണം ഉണ്ടാകാം.

 അപരിചിത സന്ദേശങ്ങള്‍ തുറക്കാതിരിക്കുകയാണ് പ്രധാനം. പൈറേറ്റഡ് (കോപ്പി ചെയ്തത്) സോഫ്റ്റ്‌വേറിന്റെ ഉപയോഗവും പാടില്ലെന്നാണ് നിയമലോകം പറയുന്നത്. അതും അപകടം വരുത്തിവെക്കും. സൗജന്യ വാഗ്ദാനം ചെയ്ത്‌വരുന്ന മെയിലുകളും മറ്റും അപകടം പതിയിരിക്കുന്നതാകാം. അതു തുറന്നാല്‍ ഹാക്കിംഗിന് വിധേയമാകാം. കമ്പ്യൂട്ടര്‍ ഉപയോഗിച്ചശേഷം വിവരങ്ങള്‍ അതത് ദിവസം പെന്‍െ്രെഡവിലോ മറ്റോ ശേഖരിക്കുന്നത് നല്ലതാണ്. വ്യക്തി വിവരങ്ങളും മറ്റ് വിലപ്പെട്ട കാര്യങ്ങളും ശേഖരിച്ചിട്ടുള്ള കമ്പ്യൂട്ടറില്‍ നിന്ന് അത്തരം വിവരങ്ങള്‍ നിര്‍ബന്ധമായും ദിവസേന ശേഖരിച്ചിരിക്കണം. 

വാനാെ്രെക റാന്‍സംവെയറിന്റെ അക്രമണമുണ്ടായ സമയത്തെ നഷ്ടത്തിന്റെ കണക്കുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വൈറസ് അക്രമണത്തില്‍ 25,600 കോടിയുടെ നഷ്ടമുണ്ടായതായാണ് മതിപ്പ് കണക്ക്. ബാങ്കുകള്‍, ഓഹരി വിപണി, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved