Latest News :
Home » , , » മുഹിമ്മാത്ത് ഹയര്‍ സെക്കഡറി സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

മുഹിമ്മാത്ത് ഹയര്‍ സെക്കഡറി സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

Written By Muhimmath News on Friday, 19 May 2017 | 11:44


























പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കഡറി സ്‌കൂളിന്റെയും ജെ.സി.ഐ കാസര്‍കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു. 

മുഹിമ്മാത്ത് ഹയര്‍ സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എം.ടി. രൂപേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌ക്കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ.അജിത്ത് കുമാര്‍, ഇബ്രാഹിം സിദിഖ്, ശെല്‍വരാജ്, സന്‍ജീവന്‍, ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു. 



 മുഹിമ്മാത്ത് സ്ഥാപന മാനേജര്‍ ഉമ്മര്‍ സഫാഖി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നല്‍കി. ജെ.സി.ഐ കാസറഗോഡ് സെക്രട്ടറി സി.കെ. അജിത്ത്കുമാര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് കൈകാര്യം ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved