Latest News :
Home » » കാസര്‍കോട് സി.ഐക്കെതിരെ ഭീകര ബന്ധം ആരോപിച്ച മൂന്ന് ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം

കാസര്‍കോട് സി.ഐക്കെതിരെ ഭീകര ബന്ധം ആരോപിച്ച മൂന്ന് ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം

Written By Muhimmath News on Friday, 5 May 2017 | 20:25

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ സി.ഐ ക്കെതിരെ ഭീകര സംഘടന ബന്ധം ആരോപിച്ച മുസ് ലിം ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം. ടൗണ്‍ സി.ഐ സി.എ അബ്ദുല്‍ റഹീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുസ് ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുറഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം. ക്രിമിനല്‍ നടപടി ചട്ടം 199 പ്രകാരം അപകീര്‍ത്തികരമായ പരാമര്‍ശം പൊതുസമൂഹത്തില്‍ ഉന്നയിച്ചതിനാണ് സി.ഐ പരാതി നല്‍കിയത്.

കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാരോപിച്ച് കാസര്‍കോട് പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചില്‍ മൂന്ന് നേതാക്കളും സി.ഐക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് പ്രസംഗിച്ചിരുന്നുവെന്നാണ് പരാതിയിലുള്ളത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved