Latest News :
Home » , » കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

Written By Muhimmath News on Thursday, 18 May 2017 | 19:18

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ എയിംസ് ആസ്പത്രിയിലായിരുന്നു അന്ത്യം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ആര്‍.എസ്.എസിലൂടെയായിരുന്നു പൊതു രംഗത്തെത്തിയത്. 

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായിരുന്നു. 2016 ജൂലായ് 6നാണ് വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായത്. കേരളത്തിലെ ആതിരപ്പള്ളി, പശ്ചിമഘട്ടം എന്നിവയെക്കുറിച്ചൊക്കെ ധാരണയുണ്ടായിരുന്ന മന്ത്രി നര്‍മ്മദാ നദീസംരക്ഷണ പദ്ധതിയുടെ മുന്നിലുണ്ടായിരുന്നു. അവിവാഹിതനാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved