Latest News :
Home » » ചെമ്പരിക്ക മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക റിയാസ് മൗലവിയുടെ കുടുംബത്തിന് കൈമാറി

ചെമ്പരിക്ക മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുക റിയാസ് മൗലവിയുടെ കുടുംബത്തിന് കൈമാറി

Written By Muhimmath News on Monday, 8 May 2017 | 17:49


ചെമ്പരിക്ക: ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖ, മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് വേണ്ടി സ്വരൂപിച്ച ധനസഹായം കൈമാറി.

മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ സ്വരൂപിച്ച തുകയുടെ ചെക്ക് ഐ എം സി സി നേതാവ് അമീര്‍ കല്ലംവളപ്പ് റിയാസ് മൗലവിയുടെ മകള്‍ക്ക് കൈമാറി. ഐ എം സി സി നേതാക്കളായ മുഹമ്മദ് കുഞ്ഞി നാലപ്പാട്, ഹംസ കെ എച്ച്, ഐ എന്‍ എല്‍ ഉദുമ മണ്ഡലം നേതാവ് എ എസ് എച്ച് അബ്ദുല്‍ അസീസ്, അബ്ദുല്‍ റഹ്മാന്‍ തുരുത്തി ,ചെമ്പിരിക്ക ശാഖ വൈസ് പ്രസിഡന്റ് അന്‍വര്‍ എം സി, എന്‍ വൈ എല്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ശരീഫ് ചെമ്പിരിക്ക എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved