Latest News :
Home » , , , » ചേവാറില്‍ വ്യാപാരിയെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അടക്കം നാലുപേര്‍ അറസ്റ്റില്‍

ചേവാറില്‍ വ്യാപാരിയെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി അടക്കം നാലുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 11 May 2017 | 12:08























കുമ്പള: ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയെ(52) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. 

മുഖ്യപ്രതി ചെങ്കള എടനീര്‍ ചൂരിമൂല ഹൗസിലെ ബി എം ഉമറുല്‍ ഫാറൂഖ്(36), മുളിയാര്‍ പൊവ്വല്‍ സ്‌റ്റോറിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാംമൈലിലെ എ അബ്ദുല്‍ ആരിഫ്(33), ചെര്‍ക്കള റഹ്മത്ത് നഗറിലെ കെ അഷറഫ്(23) എന്നിവരെയാണ് കേസന്വേഷിക്കുന്ന കുമ്പള സിഐ. വി വി മനോജും സംഘവും അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് കെ ജി സൈമണ്‍ ആണ് പ്രതികളുടെ അറസ്റ്റ് വിവരം വ്യാഴാഴ്ച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പ്രതികള്‍ കൃത്യം നിര്‍വ്വഹിക്കാനെത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന ആള്‍ട്ടോ കാറും ആയുധങ്ങളും കണ്ടെടുക്കാനുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് മണ്ടേക്കാപ്പില്‍ വെച്ച് ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഉമറുല്‍ ഫാറൂഖിനെയും രണ്ട് കൂട്ടാളികളെയും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. സംഭവം നടന്നത് ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് കൈമാറുകയും ചെയ്തു.

ഈ കേസില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയതായാണ് വ്യക്തമായത്. സംഭവത്തിന് ശേഷം പ്രതികള്‍ ചിക്കമംഗളൂര്‍, ഹുബ്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കൊലയ്ക്കുശേഷം കെ എല്‍ 14 ടി 9665 നമ്പര്‍ കാറിലാണ് പ്രതികള്‍ സ്ഥലം വിട്ടത്. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, എസ്‌ഐമാരായ ജയശങ്കര്‍, ഫിലിപ്പ് തോമസ്, അഡീണല്‍ എസ്‌ഐ മാരായ നാരായണന്‍ നായര്‍, ബാലകൃഷ്ണന്‍,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലക്ഷ്മിനാരായണന്‍, അബൂബക്കര്‍ കല്ലായി, എഎസ്‌ഐ മോഹനന്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ ചന്ദ്രശേഖരന്‍, ശ്രീജിത്ത്, ശിവകുമാര്‍, അജയന്‍, രാജീവന്‍, വി കെ സുരേഷ്, രോജേഷ് ആലപ്പുഴ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved