Latest News :
Home » , , » രാമകൃഷ്ണ മൂല്യയുടെ കൊലപാതകം; പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കി; വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

രാമകൃഷ്ണ മൂല്യയുടെ കൊലപാതകം; പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കി; വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

Written By Muhimmath News on Friday, 19 May 2017 | 11:19
























കാസര്‍കോട്: മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണ മൂല്യയെ കടയില്‍ക്കയറി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി.

 ചെങ്കള എടനീര്‍ ചൂരിമൂല വീട്ടില്‍ ബി.എം.ഉമ്മര്‍ ഫാറൂഖ് (36), പൊവ്വല്‍ സ്‌റ്റോര്‍ ക്വാര്‍ട്ടേഴ്‌സില്‍ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാം മൈല്‍ കിങ് ക്വാര്‍ട്ടേഴ്‌സിക്വാര്‍ട്ടേഴ്‌സില്‍ അബ്ദുള്‍ ആരീഫ്(അച്ചു33), ചെങ്കള റഹ്മത്ത് നഗര്‍ ചോപ്പാല വീട്ടില്‍ കെ.അഷറഫ്(23) എന്നിവരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയത്.

കാസര്‍കോട് സ്‌പെഷ്യല്‍ ജയില്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) ആല്‍ഫ മമായിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പ്രതികളെ വീണ്ടും ശനിയാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേസന്വേഷിക്കുന്ന കുമ്പള ഇന്‍സ്‌പെക്ടര്‍ വി.വി.മനോജ് പറഞ്ഞു. ബന്തിയോട് ധര്‍മത്തടുക്ക കയ്യാര്‍ മണ്ടേക്കാപ്പിലെ ജി.കെ.സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്ല്യയെ മേയ് നാലിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാറിലെത്തിയ നാലംഗസംഘം കൊലപ്പെടുത്തിയത്. 

പ്രതികള്‍ സഞ്ചരിച്ച കാര്‍ മംഗളൂരു നാലംഗസംഘം കൊലപ്പെടുത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ മംഗളൂരു ദേര്‍ലക്കട്ടയിലെ ഒരു സ്വകാര്യ കോേളജ് മൈതാനത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍  കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല.

 കൊലയ്ക്കുശേഷം ചിക്കമഗലൂരു, ഹുബ്ലി, ഹൈദരബാദ് എന്നിവിടങ്ങളില്‍ സംഘം ഒളിവില്‍ കഴിഞ്ഞിരുന്നു. അതിനാല്‍തെളിവെടുപ്പിനായി പ്രതികളെ അവിടങ്ങളില്‍ കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved