Latest News :
Home » , » കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍: വിമതനേതാവിന്റെ സസ്‌പെന്‍ഷന്‍ തുടരും: ഹര്‍ഷാദ് വോര്‍ക്കാടിയും നേതാക്കളും രാജിപിന്‍വലിച്ചു

കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍: വിമതനേതാവിന്റെ സസ്‌പെന്‍ഷന്‍ തുടരും: ഹര്‍ഷാദ് വോര്‍ക്കാടിയും നേതാക്കളും രാജിപിന്‍വലിച്ചു

Written By Muhimmath News on Tuesday, 9 May 2017 | 11:42























മഞ്ചേശ്വരം: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ മുന്‍ ബ്ലോക്ക് പ്രസിഡന്റ് ഡി.എം.കെ മുഹമ്മദിനെ തിരിച്ചെടുത്ത കെ.പി.സി.സി തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത പോരിന് താല്‍ക്കാലിക വെടിനിര്‍ത്തല്‍.

മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച തീരുമാനം മരവിപ്പിച്ചതായി കെ.പി.സി.സി നേത്രത്വം ഡി.സി.സിക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് ഒരു വിഭാഗം നേതാക്കളും ജനപ്രതിനിധികളും ഉയര്‍ത്തിയ കലാപ ശ്രമം താത്കാലികമായി നിര്‍ത്തിയത്.

ഡി എം കെ മുഹമ്മദിനെ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചന നടത്താതെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകര്‍, ഡി.സി.സി സെക്രട്ടറി കേശവ പ്രസാദ് നാണിത്തിലു,സുന്ദര ആരിക്കാടി, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നാസിര്‍ മൊഗ്രാല്‍,ജില്ലാ സെക്രട്ടറി അഡ്വ: സുധാകര റായ്, ഐ.എന്‍.ടി.യു.സി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് സുനീത് കുമാര്‍,ലക്ഷ്മണ പ്രഭു അടക്കം പതിമൂന്നു ഡി.സി.സി ഭാരവാഹികളാണ് പാര്‍ട്ടിഭരണ നേത്രത്വത്തില്‍ നിന്നും രാജിനല്‍കിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved