Latest News :
Home » , » സ്ത്രീ വിരുദ്ധ പ്രസംഗം; മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

സ്ത്രീ വിരുദ്ധ പ്രസംഗം; മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

Written By Muhimmath News on Saturday, 13 May 2017 | 19:48


ഇടുക്കി: മൂന്നാറില്‍ സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. മണിക്കെതിരെ പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തെ ഇക്കാര്യം മൂന്നാര്‍ ഡി.വൈ.എസ്.പി രേഖാമൂലം അറിയിച്ചു. പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുത്താലും ക്രിമിനല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന നിയമോപദേശം ലഭിച്ചതായും പൊലീസ് വിശദീകരിച്ചു. നേരിട്ട് കേസെടുക്കാനുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ഡി. ബിനു മന്ത്രിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് മണിക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ മന്ത്രി ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരവും നടത്തിയിരുന്നു. മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved