Latest News :
Home » , , » മാനന്തവാടി പുഴയില്‍ മുതലക്കുഞ്ഞുങ്ങള്‍

മാനന്തവാടി പുഴയില്‍ മുതലക്കുഞ്ഞുങ്ങള്‍

Written By Muhimmath News on Friday, 19 May 2017 | 11:10

കല്‍പ്പറ്റ: വയനാട് മാനന്തവാടി പുഴയുടെ ഭാഗമായ കൊയിലേരി വലിയ പാലത്തിന് സമീപം പത്ത് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി. 

വ്യാഴാഴ്ച ഉച്ചയോടെ പുഴയില്‍ കുളിക്കാനെത്തിയവരാണ് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നാട്ടുകാര്‍ ഇവയെ പിടികൂടി ചാക്കിലാക്കി പിന്നീട് വനംവകുപ്പിന് കൈമാറി. 

ചീങ്കണ്ണിക്കുഞ്ഞുങ്ങളാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് നെയ്യാര്‍ ഡാം ഡിഎഫ്ഒ ഡോ. പ്രസാദ് എത്തി മുതലക്കുഞ്ഞുങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved