Latest News :
Home » , , » ഡോണള്‍ഡ് ട്രംപ് ഈ മാസം 23ന് സൗദി സന്ദര്‍ശിക്കും

ഡോണള്‍ഡ് ട്രംപ് ഈ മാസം 23ന് സൗദി സന്ദര്‍ശിക്കും

Written By Muhimmath News on Monday, 8 May 2017 | 17:36



ദമ്മാം: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം 23 ന് സൗദി അറേബ്യയിലെത്തും. പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു ശേഷം സൗദി അറേബ്യയിയിലേക്കുള്ള ട്രംപിന്റെ വിദേശ സന്ദര്‍ശനമായിരിക്കും ഇത്. സന്ദര്‍ശനത്തിന് വന്‍ ചരിത്ര പ്രധാനമാണ് നല്‍കുന്നതെന്ന് സൗദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മാര്‍ച്ചില്‍ ട്രംപുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ മാസം അവസാനം ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയില്‍ മൂന്ന് പ്രധാന ഉച്ചകോടികള്‍ നടക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ഇരുരാജ്യങ്ങളും പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

ജി.സി.സി രാഷ്ട്രത്തലവന്മാരുമായി ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി സംഘവും തന്ത്രപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. അറബ് ഇസ്‌ലാമിക രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തലും, തീവ്രവാദ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ശക്തമായ സഹകരണം ഉറപ്പാക്കുകയുമാകും ഉച്ചകോടികളില്‍ ട്രംപ് ലക്ഷ്യമിടുന്നതെന്നു നയതന്ത്രവൃത്തങ്ങള്‍ പറയുന്നു.

ഇസ്‌ലാമിക് ഉച്ചകോടിയിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. ഇതിനായി സൗദി അറേബ്യ വിവിധ ഇസ്‌ലാമിക് രാഷ്ട്രത്തലവന്മാരും ഉച്ചകോടിയില്‍ സംബന്ധിക്കും. ഇസ്‌ലാമിക സഖ്യസേനയിലെ അംഗങ്ങളുള്‍പ്പെടെ നാല്‍പത്തിയൊന്ന് രാഷ്ട്രനേതാക്കളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved