Latest News :
Home » , , » ഉപ്പളയില്‍ മോട്ടോര്‍ നന്നാക്കി തിരിച്ചുകയറുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ ഇലക്ട്രീഷ്യന്‍ മരിച്ചു

ഉപ്പളയില്‍ മോട്ടോര്‍ നന്നാക്കി തിരിച്ചുകയറുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ ഇലക്ട്രീഷ്യന്‍ മരിച്ചു

Written By Muhimmath News on Tuesday, 9 May 2017 | 18:06





















ഉപ്പള: കയര്‍ പൊട്ടി കിണറ്റില്‍ വീണ് ഇലക്ട്രീഷ്യന്‍ തല്‍ക്ഷണം മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഷെയ്ഖ് ഇബ്രാഹിം ഖൈറുന്നിസ ദമ്പതികളുടെ മകന്‍ ആതിഫ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഉപ്പള പച്ചിലംപാറയിലെ ഒരു വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.

കിണറിനകത്തെ ബോര്‍വെല്ലിലെ മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയതായിരുന്നു ആതിഫ്. തിരിച്ചുകയറുന്നതിനിടെ കയര്‍ പൊട്ടി കിണറിലേക്ക് വീഴുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. ഉപ്പളയിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനാണ് ആതിഫ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ആസിഫ്, സുനൈദ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved