Latest News :
Home » , » ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം; സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം; സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

Written By Muhimmath News on Friday, 12 May 2017 | 19:37

തിരുവനന്തപുരം: ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ ഉടനെ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ ടി.പി. സെന്‍കുമാറിന്റെ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു.

സ്ഥലംമാറ്റിയ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയ്ക്ക് അതേസ്ഥാനത്ത് തുടരാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പോലീസ് ആസ്ഥാനത്ത് അതീവ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥയായിരുന്നു ബീന. തന്നെ സ്ഥലംമാറ്റിയതിന് എതിരെ ബീന ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല സ്ഥലംമാറ്റം എന്നായിരുന്നു ബീനയുടെ പരാതി. സ്ഥലം മാറ്റിയെങ്കിലും ബീന ജൂനിയര്‍ സൂപ്രണ്ട് സ്ഥാനത്തു തന്നെ തുടരുകയായിരുന്നു. ബീന തല്‍സ്ഥാനത്ത് തുടരട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇതേക്കുറിച്ചുള്ള ചേദ്യത്തിന് ആരെയും സ്ഥലംമാറ്റിയിട്ടില്ലെന്നും ഉത്തരവുകളൊന്നും റദ്ദാക്കിയിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡിജിപി സ്ഥാനത്തു നിന്ന് നീക്കംചെയ്ത സെന്‍കുമാറിന്, സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് പുനര്‍നിയമനം നല്‍കിയത്. സര്‍ക്കാരിന്റെ നടപടി കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved