Latest News :
Home » » കശാപ്പു നിരോധനം വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ആര്‍.എസ്.എസ് നീക്കം: ഇ.വൈ.സി.സി എരിയാല്‍

കശാപ്പു നിരോധനം വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ആര്‍.എസ്.എസ് നീക്കം: ഇ.വൈ.സി.സി എരിയാല്‍

Written By Muhimmath News on Sunday, 28 May 2017 | 11:08

എരിയാല്‍: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയ നീക്കത്തിനു പിന്നില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് ഇ.വൈ.സി.സി എരിയാല്‍. കന്നുകാലി കശാപ്പ് തടയുന്നതിന്റെ മറവില്‍ രാജ്യത്തെ മുസ്ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ അക്രമം അഴിച്ചുവിട്ട് രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ആര്‍.എസ്.എസിന്റെ ആസൂത്രിത നീക്കമാണ് കശാപ്പു നിരോധനം. പൗരന്മാരുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്‍മേല്‍ കൈ കടത്തുന്നത് ഭരണഘടനാ വിരുദ്ധമണ്. ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും യോഗം ആവശ്യപ്പെട്ടു.

പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച യോഗത്തില്‍ അബ്ഷീര്‍ എ.ഇ സ്വാഗതവും, റഹീം എരിയാല്‍ നന്ദിയും പറഞ്ഞു. സമീര്‍ ഇ.എം, നിസാര്‍ ചെയ്ച്ച, ഹൈദര്‍ കുളങ്കര, ഖലീല്‍ മലബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved