Latest News :
Home » , » സ്വര്‍ണക്കടത്ത്: രണ്ട് കാസര്‍കോട് സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

സ്വര്‍ണക്കടത്ത്: രണ്ട് കാസര്‍കോട് സ്വദേശികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

Written By Muhimmath News on Monday, 29 May 2017 | 17:39

























കോഴിക്കോട്: 17.32 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി മുഹമ്മദ് കലന്തര്‍ (21), ചെങ്കളയിലെ അബ്ദുല്‍സമദ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനക്കിടെയാണ് എല്‍.ഇ.ഡി ബള്‍ബ്, ഷേവ് ഡ്രിമ്മര്‍ എന്നിവയ്ക്ക് അകത്താക്കി ഒളിപ്പിച്ചുകടത്തുകയായിരുന്ന സ്വര്‍ണം പിടിച്ചത്. 

582 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് കലന്തര്‍ കരിപ്പൂരിലെത്തിയത്. സമദ് ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് എത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved