Latest News :
Home » , » വിദ്യാര്‍ത്ഥികള്‍ മാനവികത വിഷയങ്ങളില്‍ താല്പര്യം പുലര്‍ത്തണം: ഖലീല്‍ മാസ്റ്റര്‍ കുമ്പള

വിദ്യാര്‍ത്ഥികള്‍ മാനവികത വിഷയങ്ങളില്‍ താല്പര്യം പുലര്‍ത്തണം: ഖലീല്‍ മാസ്റ്റര്‍ കുമ്പള

Written By Muhimmath News on Monday, 15 May 2017 | 09:55

























ദുബായ്: ഭരണ നേതൃത്വത്തില്‍ പങ്കാളികളാവാന്‍ മാനവികത വിഷയങ്ങളോട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും താല്പര്യം കാണിക്കണം എന്നും വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍  സമൂഹത്തിനും നാടിനും സമുദായത്തിനും ഗുണകരമായ രീതിയില്‍ എത്തിച്ചേരാനും സിവില്‍ സര്‍വീസ് പോലെയുള്ള മേഖലകളില്‍ എത്തിപെടാനും ഇത് സഹായകരമാകുമെന്നും    കുമ്പള അക്കാദമി മാനേജിങ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍ കുമ്പള അഭിപ്രായപ്പെട്ടു.

എക്‌സ്പാറ്റ്  എജു  സെല്‍ ദുബായ് സംഘടിപ്പിച്ച 'കരിയര്‍ ബൂസ്റ്റ്' പരിപാടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തില്‍ നിന്നു പുറന്തള്ളപ്പെടാതിരിക്കാന്‍ വിദ്യാര്ഥികളോടൊപ്പം രക്ഷിതാക്കളും ശ്രദ്ധ ചെലുത്തണം എന്നും വിദ്യാഭ്യാസമാണ് വ്യക്തിത്വവികസനത്തിനും സാമൂഹിക ഉയര്‍ച്ചയ്ക്കും ആധാരമായ അറിവുകളും കഴിവുകളും നല്‍കുന്നത് എന്നും തൃപ്തികരമായ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതില്‍ രക്ഷിതാക്കള്‍ മുഖ്യ പങ്കു വഹിക്കണം എന്നും അധികൃതരുടെ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും നിഷ്പ്രഭമാക്കി കാലത്തിനു വെല്ലു വിളിയായി  കു ടുംബങ്ങളുടെ സ്വസ്ഥത കെടുത്തുന്ന, വിദ്യാര്‍ഥികള്‍ക്കിടയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു

 എക്‌സ്പാറ്റ് എജു സെല്‍ ദുബായ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലട്ക അധ്യക്ഷത വഹിച്ചു   ദുബായ് മലബാര്‍ കലാ  സാംസ്‌കാരിക വേദി  ജനറല്‍ കണ്‍വീനര്‍  അഷ്‌റഫ് കര്‍ള  ഉത്ഘാടനം   ചെയ്തു  കണ്‍വീനര്‍ സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു .

ശാഹുല്‍ ഹമീദ് സഅദി, നൗഷാദ് കന്യപ്പാടി, ശ്രീധരന്‍ കെ പി,റഹ്മാന്‍ കജ, അബ്ബാസ് ഇഖ്ബാല്‍, രാജേഷ് പി ജെ, ജമാല്‍ ബത്തേരി, അന്‍സാര്‍ കൊടിയമ്മ, കാലിദ് മായിപ്പാടി, തുടങ്ങിയവര്‍ പ്രസംഗിച്ചു.അഷ്‌റഫ് ഉളുവാര്‍  നന്ദി പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved