Latest News :
Home » , , » റിയാസ് മൗലവിയുടെ കൊല: ചൂരി മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് യു.എ.ഇ കമ്മിറ്റി പി കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് നിവേദനം നല്‍കി

റിയാസ് മൗലവിയുടെ കൊല: ചൂരി മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് യു.എ.ഇ കമ്മിറ്റി പി കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് നിവേദനം നല്‍കി

Written By Muhimmath News on Saturday, 20 May 2017 | 10:22
























ദുബൈ: പഴയ ചൂരി മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദില്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് വെച്ച് കൊല ചെയ്ത സംഭവത്തില്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷണ പരിധിയില്‍ കൊണ്ട്‌വരാനും കുറ്റപത്രം വൈകുന്നതിലെ ആശങ്ക അകറ്റാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം പിക്ക് പഴയ ചൂരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് യു.എ.ഇ കമ്മിറ്റി നിവേദനം നല്‍കി.

നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന വ്യക്തമായ  ഉദ്ദേശത്തോടെ നടത്തിയ ഇത്തരമൊരു കൊലപാതകത്തിലെ പ്രതികളെയും അതിന് ഒത്താശ ചെയ്തവരെയും  പിടികൂടാന്‍ പഴുതുകളടച്ചുള്ള അന്വേഷണത്തിന്‍ മാത്രമെ കഴിയൂ എന്നും എന്ന് നിവേദനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ കാസര്‍കോടിന്റെ പല ഭാഗത്തുമായി  ഇത്തരം കൊലപാതകങ്ങള്‍ നടന്നിരുന്നു  ഇതുവരെ ഒരു കേസില്‍ പോലും ശിക്ഷിക്കപ്പെടാത്തത് നാട്ടില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ ഇത്തരക്കാര്‍ക്ക് വീണ്ടും പ്രചോദനമായേക്ക്കാം എന്ന് നിവേദനത്തില്‍ പറഞ്ഞു.

റിയാസ് മൗലവിയെ കൊന്ന പ്രതികള്‍ പല അക്രമ കേസിലും വധശ്രമ കേസിലും പ്രതികളായിരുന്നു, ഈ കേസിലൊന്നും അന്വേഷണങ്ങള്‍ ശരിയായ രീതിയില്‍ നടന്നിരുന്നുവെങ്കില്‍ ഒരു കൊലപാതമെങ്കിലും നമുക്ക് തടയാമായിരുന്നു എന്ന് എം.പിയോട് യു.എ.ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി പറഞ്ഞു.

റിയാസ് മൗലവിയുടെ കൊലപാതകത്തെ ലഘൂകരിക്കുക വഴി വര്‍ഗീയ വാദികള്‍ക്ക് ഒരു ഇരയെ കൂടി തയ്യാറാക്കി വെക്കുകയാണന്നും യു.എ.ഇ  പ്രവര്‍ത്തക സമിതി അംഗം ലത്തീഫ് ചൂരിയും സാക്കിര്‍ ചൂരിയും എം.പിയോട് സൂചിപ്പിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved