Latest News :
Home » , , » ഇസ്‌ലാംമതം സ്വീകരിച്ച യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി

ഇസ്‌ലാംമതം സ്വീകരിച്ച യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി

Written By Muhimmath News on Thursday, 25 May 2017 | 11:22
























വൈക്കം: ഇസ്‌ലാം മതം സ്വീകരിച്ച് മുസ്ലിം യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി.

വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹമാണ് യുവതിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ല വിവാഹം നടന്നത് എന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്.

കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഹാദിയയുടെ പിതാവ് വൈക്കം സ്വദേശി കെഎം അശോകന്‍ ഹേബിയസ്‌കോര്‍പസ് ഹരജി നല്‍കുകയായിരുന്നു.
പെണ്‍കുട്ടികളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യം അത്യാവശ്യമാണെന്നാണ് ജസ്റ്റിസുമാരായ കെ സുരേന്ദ്ര മോഹന്‍, മേരി ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടത്.

ഹാദിയയെ പോലീസ് സംരക്ഷണയില്‍ സ്വന്തം വീട്ടില്‍ എത്തിക്കാനും കോടതി നിര്‍ദേശം നല്‍കി.
ഹാദിയയുടെ രക്ഷകര്‍ത്താവായിരിക്കാന്‍ ഷെഫിന് യാതൊരുവിധ അവകാശമോ അധികാരമോ ഇല്ലെന്നും കോടതി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved