Home »
National
,
Popular
» ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവവാഹിനിയുടെ സദാചാര കൊല: 45കാരനെ അടിച്ചുകൊന്നു
ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവവാഹിനിയുടെ സദാചാര കൊല: 45കാരനെ അടിച്ചുകൊന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ സദാചാര കൊല. ഹിന്ദു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടാന്‍ സഹായിച്ചുവെന്ന് ആരോപിച്ചാണ് ഗുലാം മുഹമ്മദ് എന്ന നാല്‍പ്പത്തിയഞ്ചുകാരനെ കൊന്നത്. സംഭവത്തില്‍ ഏഴ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. ഗുലാം മുഹമ്മദിന്റെ അയല്‍വാസിയായ യൂസുഫ് എന്ന യുവാവ് അയല്‍ ഗ്രാമത്തിലെ ഹിന്ദു പെണ്‍കുട്ടിയുമായി കഴിഞ്ഞാഴ്ച ഒളിച്ചോടിയിരുന്നു. ഇവരെ ഗ്രാമം വിടാന്‍ സഹായിച്ചുവെന്നാരോപിച്ചാണ് ഗുലാം മുഹമ്മദിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment