Latest News :
Home » , » ഹോട്ടല്‍ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

ഹോട്ടല്‍ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

Written By Muhimmath News on Friday, 12 May 2017 | 16:59

കുമ്പള: മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായ ഷിറിയ മമ്മി മുസ്ല്യാര്‍ റോഡിലെ ജുനൈബ് മന്‍സിലിലെ ഉമ്മര്‍ മൊയ്തീന്‍ ഹാജി (61) അന്തരിച്ചു. ഷിറിയയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഉദ്ഘാടനം നടക്കുന്ന മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പള്ളിയുടെ മിനുക്കു പണികളില്‍ ഇന്നലെ രാത്രി പത്തരവരെ വ്യാപൃതനായിരുന്നു. പള്ളിയില്‍ നിന്നു വീട്ടിലെത്തി ഭക്ഷണം കഴിച്ച ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിശ. മക്കള്‍: ജുനൈദ്, ബാദ്ഷ, ജിസ്ബാന. സഹോദരങ്ങള്‍: അബ്ദുള്ള, പരേതനായ മുഹമ്മദ് കരീം (മസ്‌ക്കറ്റ്).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved