Latest News :
Home » , » മദ്രസ പരീക്ഷയില്‍ റിയാദിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം

മദ്രസ പരീക്ഷയില്‍ റിയാദിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം

Written By Muhimmath News on Wednesday, 17 May 2017 | 10:26























റിയാദ്: സമസ്ത കേരള സുന്നി  വിദ്യാഭ്യാസ  ബോര്‍ഡ് 5,7 ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷയില്‍ റിയാദ് ഐ സി എഫ്  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രിസാലത്തുല്‍ ഇസ്ലാം മദ്രസകളില്‍ നിന്ന് പരീക്ഷ എഴുതിയ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.

അഞ്ചാം ക്ലാസില്‍100 ശതമാനവും, ഏഴാം ക്ലാസ്സില്‍ 97 ശതമാനവും കുട്ടികള്‍ വിജയിച്ചു.
അഞ്ചാം ക്ലാസില്‍ അസ്ബ റഫീക്ക് മണോലി ഒന്നാം റാങ്കും, ലിബ ഷെറിന്‍ രണ്ടാം റാങ്കും അനീസ അബ്ദുല്‍ സമദ് മൂന്നാം റാങ്കും ഏഴാം ക്ലാസ്സില്‍സഫിയ യാസ്മിന്‍ ഒന്നാം റാങ്കും ഫാത്തിമ നസ്രിന്‍ രണ്ടാം റാങ്കും ആലിയ അസീസ് മൂന്നാം റാങ്കും നേടി.

ചെയര്മാന്‍ അലിക്കുഞ്ഞി മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മദ്രസ മാനേജ്മന്റ് കമ്മിറ്റി യോഗം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. പ്രസ്തുത യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ ഫൈസി കൊളത്തൂര്‍, ഫൈസല്‍ മമ്പാട്, ഹുസൈന്‍ അലി കടലുണ്ടി എന്നിവര്‍ സംസാരിച്ചു. മുജീബ് റഹ്മാന്‍ എറണാകുളം സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved