Latest News :
Home » , , » ഇമാന്‍ അബൂദബിയില്‍; ഇനി ചികിത്സ മലയാളിയുടെ ആശുപത്രിയില്‍

ഇമാന്‍ അബൂദബിയില്‍; ഇനി ചികിത്സ മലയാളിയുടെ ആശുപത്രിയില്‍

Written By Muhimmath News on Friday, 5 May 2017 | 11:50

അബൂദാബി: ലോകത്തെ ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ അഹമ്മദിനെ തുടര്‍ ചികിത്സക്കായി ഇന്ത്യയില്‍ നിന്ന് അബൂദബിയിലെത്തിച്ചു. 

ഈജിപ്ത് എയറിന്റെ കാര്‍ഗോ വിമാനത്തിലാണ് വ്യാഴാഴ്ച രാത്രി ഇവരെ അബൂദബിയിലെത്തിച്ചത്. 13 വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ഇവരെ അനുഗമിച്ചിരുന്നു. മലയാളിയായ ഡോ. ഷംസീര്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോസ്പിറ്റലിലാണ് ഇമാന്റെ ചികിത്സ തുടരുക.

മുംബൈയിലെ ആശുപത്രിയില്‍ നടന്ന ചികിത്സക്കിടെ ഇമാന്റെ ശരീരഭാരം 504 കിലോയില്‍ നിന്ന് പകുതിയിലേക്ക് കുറഞ്ഞതായി ഡോക്ടര്‍മാര്‍ അവകാശപ്പെട്ടിരുന്നു. പക്ഷേ ഡോക്ടര്‍മാരും ഇമാന്റെ ബന്ധുക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇവരെ അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved