Latest News :
Home » , » ദുബൈ ഐ.എം.സി.സി കാസര്‍കോട് ജില്ലയില്‍ അരക്കോടി രൂപയുടെ റമസാന്‍ റിലീഫ് നടത്തുന്നു

ദുബൈ ഐ.എം.സി.സി കാസര്‍കോട് ജില്ലയില്‍ അരക്കോടി രൂപയുടെ റമസാന്‍ റിലീഫ് നടത്തുന്നു

Written By Muhimmath News on Tuesday, 16 May 2017 | 10:09

ദുബൈ: മില്ലത്ത് സാന്ത്വനം റിലീഫ് പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയായ ഐ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഈ റമസാന്‍ മാസത്തില്‍ കാസര്‍കോട് ജില്ലയിലെ അഞ്ചു മന്ധലങ്ങളിലെയും പാവപ്പെട്ട നിര്‍ദ്ധനരരെ കണ്ടെത്തി 1000 റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു.

കൂടാതെ ധനസഹായ വിതരണം, വിദ്യാഭ്യാസ സഹായം, ഭവന സഹായ വിതരണം എന്നിവ ഈ റമസാന്റെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്യും.
   
 ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ റമസാന്റെ
ആദ്യവാരം വിതരണം ചെയ്യുന്ന  റിലീഫ് വിതരണത്തിനു കാസര്‍ കോട് ജില്ലാ ഐ.എന്‍.എല്‍ കമ്മിറ്റി  നേതൃത്വം നല്‍കും.

           ഐ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഖാദര്‍ ആലംമ്പാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  മുസ്തു എരിയാല്‍, ജലീല്‍ പടന്നക്കാട്, ശെരീഫ് ബേക്കല്‍, നൗഷാദ് നെല്ലിക്കാട്, അഷ് റഫ് ഉടുംമ്പുംതല, കരീം മല്ലം, മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 റിലീഫിന്റെ ഫണ്ട് ഉദ്ഘാടനം ഐ.എം.സി.സി ദുബൈ സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗം ശംസു കടപ്പുറം നിര്‍വ്വഹിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved