Latest News :
Home » » ഇന്ത്യന്‍ മീഡിയ അബുദാബി: പുതിയ കമ്മറ്റി നിലവില്‍ വന്നു

ഇന്ത്യന്‍ മീഡിയ അബുദാബി: പുതിയ കമ്മറ്റി നിലവില്‍ വന്നു

Written By Muhimmath News on Saturday, 20 May 2017 | 18:55

അബുദാബി: അബുദാബിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം ചുമതലയേറ്റു. അനില്‍ സി ഇടിക്കുളയുടെ അധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ റസാഖ് ഒരുമനയൂരിനെ ( ചന്ദ്രിക) പ്രസിഡന്റായും സമീര്‍ കല്ലറ ( മാതൃഭൂമി ന്യൂസ് ) ജനറല്‍ സെക്രട്ടറിയായും റാശിദ് പൂമാടം ( സിറാജ് ) ട്രഷററായും അബ്ദുല്‍ റഹ്മാന്‍ ( ഇ പത്രം ) വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. മുനീര്‍ പാണ്ഡ്യാല വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ടി പി ഗംഗാധരന്‍ പ്രസംഗിച്ചു. സമീര്‍ കല്ലറ നന്ദി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved