Latest News :
Home » , » കാസറഗോഡ് മണ്ഡലത്തിലെ അന്ധരായ നിര്‍ദ്ധനര്‍ക്ക് സാമ്പത്തിക സഹായവുമായ് ജിദ്ദ കെ എം സി സി

കാസറഗോഡ് മണ്ഡലത്തിലെ അന്ധരായ നിര്‍ദ്ധനര്‍ക്ക് സാമ്പത്തിക സഹായവുമായ് ജിദ്ദ കെ എം സി സി

Written By Muhimmath News on Monday, 29 May 2017 | 18:02



ജിദ്ദ: ജിദ്ദ കെ. എം. സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് കാസറഗോഡ് മണ്ഡലം പരിതിയില്‍പ്പെടുന്ന അന്ധരായ നിര്‍ധനര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. മാസം 1500 രൂപ വീതം ഒരു വര്‍ഷത്തേക്ക് ഒരാള്‍ക്കു 18000 രൂപയുടെ സാമ്പത്തിക സഹായമാണ് നല്‍കുന്നത്. സഹായത്തിനര്‍ഹരായ വ്യക്തികളുണ്ടെങ്കില്‍ കമ്മിറ്റി അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

ഇമ്പാല ഗാര്‍ഡനില്‍ നടന്ന യോഗം കെഎംസിസി ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ചേരങ്കൈ, അബ്ദുല്ല ഹിറ്റാച്ചി, അബു ദാരിമി, കെ . എം ഇര്‍ഷാദ്, കാദര്‍ ചെര്‍ക്കള, ജലീല്‍ ചെര്‍ക്കള, സമീര്‍ ചേരങ്കൈ, ഗഫൂര്‍ ബെദിര, നസീര്‍ ആദൂര്‍, മസൂദ് തളങ്കര, കുഞ്ഞാമു ചെര്‍ക്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിനായ് കാദര്‍ ചെര്‍ക്കള ചെയര്‍മാനായും ജാഫര്‍ എരിയാല്‍, മസൂദ് തളങ്കര, ഗഫൂര്‍ ബെദിര, നസീര്‍ ആദൂര്‍ അംഗങ്ങളായുള്ള റിലീഫ് കമ്മിറ്റിക്കും രൂപം കൊടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved