Latest News :
Home » , » കല്ലക്കട്ട മജ്മഅ് റമളാന്‍ സ്‌നേഹ വിരുന്നും സ്വാഗത സംഘം പ്രഖ്യാപനവും ഞായറാഴ്ച

കല്ലക്കട്ട മജ്മഅ് റമളാന്‍ സ്‌നേഹ വിരുന്നും സ്വാഗത സംഘം പ്രഖ്യാപനവും ഞായറാഴ്ച

Written By Muhimmath News on Friday, 19 May 2017 | 17:48

കാസര്‍കോട്: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ കല്ലക്കട്ട മജ്മഇല്‍ സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്‍ മുന്നോടിയായി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍ റമളാന്‍ സ്‌നേഹ വിരുന്നും സ്വാഗത സംഘം പ്രഖ്യാപനവും നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ ഹിമമി മുഖ്യ പ്രഭാഷണം നടത്തും.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹമീദ് മൗലവി ആലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അശ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സയ്യിദ് യു.പി എസ് തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഹകീം ഹാജി കളനാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, എസ് എച്ച് എ തങ്ങള്‍ ചൗക്കി തുടങ്ങിയവര്‍ പ്രസംഗിക്കും.


കല്ലക്കട്ട മജ്മഇല്‍ റമളാന്‍ 27 ന് നടക്കുന്ന പ്രാര്‍ത്ഥന സമ്മേളനത്തിന്റെയും ജില്ലാതല ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പിന്റെയും സ്വാഗത സംഘം പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved