Latest News :
Home » , » കെജ്‌രിവാളിനെതിരെ അഴിമതി ആരോപണമുയര്‍ത്തിയ കപില്‍ മിശ്രയെ ദില്ലിയില്‍ കയ്യേറ്റം ചെയ്തു

കെജ്‌രിവാളിനെതിരെ അഴിമതി ആരോപണമുയര്‍ത്തിയ കപില്‍ മിശ്രയെ ദില്ലിയില്‍ കയ്യേറ്റം ചെയ്തു

Written By Muhimmath News on Wednesday, 10 May 2017 | 19:51



ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ കപില്‍ മിശ്രയെ കയ്യേറ്റം ചെയ്തു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. എ.എ.പി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സിവില്‍ ലെയിനിലുള്ള വീടിന് സമീപം നിരാഹാര സമരം നടത്തുന്നതിനിടെയായിരുന്നു കപില്‍ മിശ്ര ആക്രമിക്കപ്പെട്ടത്. ആക്രമിയെ പൊലീസ് പിടികൂടി. അങ്കിത് ഭര്‍ദ്വാജ് എന്നയാളാണ് കപില്‍ മിശ്രയെ അക്രമിച്ചത്.

ഇന്ന് രാവിലെയോടെയാണ് ആംആദ്മിയെ പ്രതിസന്ധിയിലാക്കി കപില്‍ മിശ്ര നിരാഹാര സമരം ആരംഭിച്ചത്. വിദേശയാത്രകള്‍ നടത്തുന്നതിന് എഎപി നേതാക്കള്‍ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത് വരെ സത്യാഗ്രഹ സമരം തുടരുമെന്ന് കപില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിങ്, ആശിഷ് ഖേതന്‍, സത്യേന്ദ്ര ജയിന്‍, രാഘവ് ചദ്ദ്, ദുര്‍ഗേഷ് പഥക് തുടങ്ങിയവര്‍ നടത്തിയ യാത്രകളെക്കുറിച്ചായിരുന്നു കപില്‍ മിശ്ര ചോദ്യമുയര്‍ത്തിയത്. മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയതിന് പിന്നാലെയായിരുന്നു അരവിന്ദ് കെജ് രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കപില്‍ മിശ്ര രംഗത്തെത്തിയത്. കെജ്‌രിവാള്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സത്യേന്ദ്ര ജെയിനില്‍ നിന്നും രണ്ടുകോടി രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടു എന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെ കപില്‍ മിശ്രയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved