Latest News :
Home » , » നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു, 6 ഹോട്ടലുകള്‍ക്ക് നോട്ടീസ്

നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു, 6 ഹോട്ടലുകള്‍ക്ക് നോട്ടീസ്

Written By Muhimmath News on Thursday, 11 May 2017 | 10:30

കാസര്‍കോട് : ആരോഗ്യവകുപ്പ് കാസര്‍കോട് നഗരത്തിലെ മിക്ക ഹോട്ടലുകളിലും മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ നഗരത്തിലെ കണ്ണായ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 6 ഓളം ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഹോട്ടലുടമകള്‍ക്ക് നോട്ടീസ് നല്‍കി. 

വൃത്തിഹീനമായ ചുറ്റുപാടിലുള്ള ഹോട്ടലുകള്‍ വൃത്തിയാക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. നോട്ടീസ് കിട്ടിയ ഹോട്ടലുകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മധസൂധനന്‍, സി.കെ. രവി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധീര്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved