Latest News :
Home » , , » മണല്‍കടത്ത് തടയാന്‍ ശ്രമിച്ച സി ഐ യെ അപായപ്പെടുത്താന്‍ ശ്രമം: 2 പേര്‍ക്കെതിരെ കേസ്

മണല്‍കടത്ത് തടയാന്‍ ശ്രമിച്ച സി ഐ യെ അപായപ്പെടുത്താന്‍ ശ്രമം: 2 പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Wednesday, 3 May 2017 | 11:19























കാസര്‍കോട്: മണല്‍ കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താന്‍ ശ്രമിക്കുന്നതിനിടെ സിഐയെ അപായപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

ചൊവ്വാഴ്ച രാത്രി 12.40 മണിയോടെ തളങ്കരയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിനെ മണല്‍കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സിഐ റോഡില്‍ നിന്ന് ഓട്ടോറിക്ഷ കൈ കാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓട്ടോ സിഐയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ സി ഐക്കൊപ്പമുണ്ടായിരുന്ന പോലീസ് െ്രെഡവര്‍ ടൗണ്‍ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തുകയുമായിരുന്നു.

പോലീസ് പിടികൂടുമെന്ന് ഭയന്ന് മണല്‍ വാഹനം റോഡരികില്‍ ഉപേക്ഷിച്ച ശേഷം രണ്ടംഗസംഘം രക്ഷപ്പെട്ടു. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോയില്‍ മണല്‍നിറച്ച ചാക്കുകെട്ടുകള്‍ കണ്ടെത്തി. കൈക്കും മറ്റും പരിക്കേറ്റ സിഐ ആശുപത്രിയില്‍ ചികിത്സ തേടി. സിഐയുടെ പരാതിയിയില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved