Latest News :
Home » » എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ലോക്കപ്പ് മര്‍ദ്ദനം; പൊലീസിനെതിരെ കേസെടുക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ലോക്കപ്പ് മര്‍ദ്ദനം; പൊലീസിനെതിരെ കേസെടുക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

Written By Muhimmath News on Tuesday, 30 May 2017 | 13:13

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ എം.എസ്.എഫ് പ്രവര്‍ത്തകനെയും ജില്ലാ പ്രസിഡണ്ടിനെയും ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചുവെന്ന് കാട്ടി സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതിന് സ്‌റ്റേ. 

കാസര്‍കോട് ഗവ. കോളേജിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെയും എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയേയും മര്‍ദ്ദിച്ചുവെന്ന് കാട്ടി കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം, എ.എസ്.ഐ. സതീശന്‍ എന്നിവരുള്‍പ്പെടെ ആറ് പൊലീസുകാര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ജഡ്ജി പി.ബി. സുരേഷ് കുമാര്‍ സ്‌റ്റേ അനുവദിച്ചത്. 

സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ അംഗങ്ങളില്ലാതിരിക്കെ ചെയര്‍മാന് മാത്രമായി തീരുമാനങ്ങളെടുക്കാനാവില്ലെന്നും ജില്ലാ പൊലീസ് മേധാവിക്ക് മുകളിലുള്ളവര്‍ക്ക് എതിരെയുള്ള പരാതികള്‍ മാത്രമെ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് സ്വീകരിക്കാനാവു എന്നുമുള്ള നിയമവശം പരിശോധിച്ചാണ് സ്‌റ്റേ അനുവദിച്ചത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved