Latest News :
Home » , » സി ഐ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്റില്‍

സി ഐ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്റില്‍

Written By Muhimmath News on Thursday, 4 May 2017 | 11:01























കാസര്‍കോട്: മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്റില്‍. മണല്‍ കടത്ത് സംഘത്തില്‍ പെട്ട തളങ്കര ഖാസിലൈനിലെ എച്ച് എം അക്ബര്‍ എന്ന അക്കുവിനെ(22)യാണ് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരിയാലില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. ചൊവ്വാഴ്ച രാത്രി 12.40 മണിയോടെ തളങ്കരയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സി ഐ അബ്ദുര്‍ റഹീമിനെ മണല്‍ കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്. സി ഐ റോഡില്‍ നിന്ന് ഓട്ടോറിക്ഷ കൈ കാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓട്ടോ സി ഐയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.

കൈക്കും മറ്റും പരിക്കേറ്റ സി ഐ ആശുപത്രിയില്‍ ചികിത്സ തേടി. സി ഐയുടെ പരാതിയിയില്‍ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved