Latest News :
Home » » ആമയെക്കൊന്ന് കറിവെച്ച് ചിത്രങ്ങള്‍ വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ചു; ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍

ആമയെക്കൊന്ന് കറിവെച്ച് ചിത്രങ്ങള്‍ വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ചു; ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 6 May 2017 | 12:26

കാസര്‍കോട്: ആമയെക്കൊന്ന് കറിവെച്ച് വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിന് ബന്ധുക്കളായ യുവാക്കള്‍ അറസ്റ്റില്‍. ബേഡകത്തെ ദാമോദരന്‍ (27) അനന്തന്‍ (36) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

പുഴയില്‍ നിന്നും ആമയെ പിടികൂടിയ ശേഷം എടുത്ത ചിത്രങ്ങളും കറിയാക്കിയ ശേഷം എടുത്ത ചിത്രവും ഇവര്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എംകെ നാരായണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുകയും ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved