Latest News :
Home » » കെ. മണികണ്ഠന്‍ സംസ്ഥാനയുവജന കമ്മീഷന്‍ അംഗം

കെ. മണികണ്ഠന്‍ സംസ്ഥാനയുവജന കമ്മീഷന്‍ അംഗം

Written By Muhimmath News on Wednesday, 3 May 2017 | 12:01

കാസര്‍കോട് : സംസ്ഥാന യുവജന കമ്മീഷന്‍ അംഗമായി കെ.മണികണ്ഠന്‍ ചുമതലയേറ്റു. യുവജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നീതി ലഭ്യമാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യം വെച്ച് യുവജനങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി നിയമപ്രകാരം രൂപീകരിക്കപ്പെട്ടതാണ് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍. മൂന്നു വര്‍ഷമാണ് കമ്മീഷന്‍ അംഗങ്ങളുടെ കാലാവധി.

ഡി വൈ എഫ് ഐ സംസ്ഥാന വൈസ്.പ്രസിഡണ്ടും കാസര്‍കോട് ജില്ലാ സെക്രട്ടറിയും സി പി എം ജില്ലാ കമ്മിറ്റി അംഗവുമാണ് കെ.മണികണ്ഠന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved